തിരുവനന്തപുരം: വൈകുന്നേരം നാലുമണിക്ക് ശേഷം ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. സംസ്ഥാനത്തെ കെഎസ്ഇബിയുടെ 63 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സര്‍വീസ് ചാര്‍ജുകൂടി ഈടാക്കാന്‍ തീരുമാനിച്ചതോടെ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളിലെ നിരക്കിനെ അപേക്ഷിച്ച് കൂടുതല്‍ തുകയാണ് ഇവിടങ്ങളില്‍ നല്‍കേണ്ടിവരുക.

രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം നാലുവരെയുള്ള സൗരോര്‍ജ മണിക്കൂറുകളില്‍ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുവാദം നല്‍കിരുന്നു. രാത്രിയില്‍ ചാര്‍ജിങ്ങിന് വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കാനും പകല്‍ ലഭ്യമാകുന്ന സൗരോര്‍ജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് നീക്കം.
ഇതുവരെ പകലും രാത്രിയും കെഎസ്ഇബി സ്റ്റേഷനുകളില്‍ നിരക്ക് തുല്യമായിരുന്നു. കേന്ദ്ര ഊര്‍ജമന്ത്രാലയം സര്‍വീ സ് ചാര്‍ജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളില്‍ പരമാവധി പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. യൂണിറ്റിന് മൂന്നുമുതല്‍ 13 വരെയാണ് പരമാവധി സര്‍വീസ് ചാര്‍ജ്.
സ്വകാര്യ സ്റ്റേഷനുകള്‍ ഇതില്‍ ഇളവുനല്‍കി മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് കെഎസ്ഉബി നീക്കം. പുതിയനിരക്ക് - രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ (18 ശതമനാനം ജിഎസ്ടി ഉള്‍പ്പെടെ ഒരുയൂണിറ്റിന്) എസി സ്റ്റോ ചാര്‍ജിങ് - 10.08 രൂപ ഡിസി ഫാസ്റ്റ് ചാര്‍ജിങ് - 19.47 രൂപ വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ എസി സ്റ്റോ - 16.79 രൂപ ഡിസി ഫാസ്റ്റ് - 27.41 രൂപ
charging rates for e-vehicles