തളിപ്പറമ്പ്: നാലരകിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പൂമംഗലത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കിംഗ് നായിക്കാണ്(25) തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം ചവനപ്പുഴ പുതിയകണ്ടത്ത് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ വാഹനപരിശോധനക്കിടയിലാണ് പള്‍സര്‍ ബൈക്കിലെത്തിയ ഇയാള്‍ കുടുങ്ങിയത്.

ഷോള്‍ഡര്‍ ബേഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂര്‍ ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഗ്രേഡ് എഎസ്ഐമാരായ ഷിജോ അഗസ്റ്റിന്‍, അരുണ്‍കുമാര്‍, അനിൽകുമാർ, സിപിഒ വിനോദ്് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Massive cannabis bust