പിലാത്തറയിൽ യുവാവിനെ വധിക്കാൻ ശ്രമം:ബിജെപി നേതാവ് അറസ്റ്റിൽ

പിലാത്തറയിൽ  യുവാവിനെ വധിക്കാൻ ശ്രമം:ബിജെപി നേതാവ് അറസ്റ്റിൽ
May 18, 2025 12:27 PM | By Sufaija PP

പരിയാരം: അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് റിനോയ് ഫെലിക്സ് ഉൾപ്പെടെ രണ്ടുപേര്‍ക്കെതെിരെ പരിയാരം പോലീസ് കേസെടുത്തു,പിലാത്തറ സി.എം നഗറിലെ കണ്‍മണി ഹൗസില്‍ നവാസിന്റെ മകന്‍ എന്‍.നൗഫലിനാണ്(28) ഗുരുതരമായി പരിക്കേറ്റത്.

കൊല്ലം കരുനാഗപ്പള്ളി തേവലക്കര സ്വദേശിയാണ് നൗഫല്‍. അഞ്ച് വര്‍ഷത്തിലേറെയായി പിലാത്തറയില്‍ താമസിച്ചുവരികയാണ്. വെള്ളിയാഴ്ച രാത്രി 8.45 ന് സി.എം നഗറില്‍ വെച്ചാണ് സംഭവം. സംഭവത്തിൽ ബിജെപി മുന്‍ മാടായി മണ്ഡലം പ്രസിഡൻ്റും, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറിയുമായിരുന്ന റിനോയി ഫെലിക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി ദാവീദ് ഒളിവിലാണ്.

ഇതര മതസ്ഥയെ വിവാഹം കഴിച്ച വിരോധത്താൽ നൗഫലിനെ തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ക്രിക്കറ്റ് ബാറ്റ്‌കൊണ്ട് കാല്‍മുട്ട് അടിച്ചുതകര്‍ക്കുകയും താഴെവീണ നൗഫലിന്റെ മുഖത്ത് പാറക്കല്ല് കൊണ്ട് ഇടിക്കുകയും ചെയ്തതായാണ് പരാതി .പത്തോളം തുന്നലുകളിട്ട് ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ് നൗഫല്‍..പ്രതികള്‍ക്കെതിരെ കൊലപാതകശ്രമത്തിനാണ് പരിയാരം പോലീസ് കേസെടുത്തിരിക്കുന്നത്.

arrest

Next TV

Related Stories
പ്രമാദമായ പരിയാരം കവർച്ചാക്കേസ് തെളിയിച്ച പരിയാരം സ്ക്വാഡിന് ബാഡ്ജ് ഓഫ് ഹോണർ

May 18, 2025 12:25 PM

പ്രമാദമായ പരിയാരം കവർച്ചാക്കേസ് തെളിയിച്ച പരിയാരം സ്ക്വാഡിന് ബാഡ്ജ് ഓഫ് ഹോണർ

പ്രമാദമായ പരിയാരം കവർച്ചാക്കേസ് തെളിയിച്ച പരിയാരം സ്ക്വാഡിന് ബാഡ്ജ് ഓഫ്...

Read More >>
തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട

May 18, 2025 12:22 PM

തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട

തളിപ്പറമ്പിൽ വൻ കഞ്ചാവ്...

Read More >>
ലോക ഹൈപ്പർ ടെൻഷൻ ദിനത്തോടനുബന്ധിച്ച് പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു

May 18, 2025 09:39 AM

ലോക ഹൈപ്പർ ടെൻഷൻ ദിനത്തോടനുബന്ധിച്ച് പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക ഹൈപ്പർ ടെൻഷൻ ദിനത്തോടനുബന്ധിച്ച് പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പ്...

Read More >>
തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി- ഡോക്സി ബോധവൽക്കരണ ക്ലാസ്സ് നല്കി

May 18, 2025 09:35 AM

തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി- ഡോക്സി ബോധവൽക്കരണ ക്ലാസ്സ് നല്കി

തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി- ഡോക്സി ബോധവൽക്കരണ ക്ലാസ്സ്...

Read More >>
സി.പി.എം. അക്രമം വെടിയണം: അഡ്വ. അബ്ദുൽ കരീം ചേലേരി

May 18, 2025 09:30 AM

സി.പി.എം. അക്രമം വെടിയണം: അഡ്വ. അബ്ദുൽ കരീം ചേലേരി

സി.പി.എം. അക്രമം വെടിയണം: അഡ്വ. അബ്ദുൽ കരീം...

Read More >>
എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

May 17, 2025 10:24 PM

എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

എം എസ് എഫ് കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേളനം...

Read More >>
Top Stories

News Roundup