ബാലസംഘം തളിപ്പറമ്പ് ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂവോട് എകെജി സ്റ്റേഡിയത്തിൽ വച്ച് ഏരിയാതല കായികമേള സംഘടിപ്പിച്ചു. 16 വില്ലേജുകളിൽ 200 ഓളം കുട്ടികളാണ് കായികമേളയുടെ ഭാഗമായത്. LP, UP, HS, HSS എന്നെ വിഭാഗങ്ങളിലായി 32 ഇനങ്ങളാണ് നടന്നത്. ആവേശകരമായ പ്രകടനം കാഴ്ചവച്ച മത്സരത്തിൽ 112 പോയിന്റോടെ കോടല്ലൂർ വില്ലേജ് കമ്മിറ്റി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 57 പോയിന്റോടെ മോറാഴ വില്ലേജും 33 പോയിന്റോടെ പൂമംഗലം 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്കുള്ള ഉപകാരങ്ങൾ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎം കൃഷ്ണൻ കൈമാറി. ബാലസംഘം തളിപ്പറമ്പ് ഏരിയ സെക്രട്ടറി അമൽ പ്രേം, ഏരിയ പ്രസിഡന്റ് അനാമിക നയനൻ, കൺവീനർ സി അശോക് കുമാർ, സിപിഐഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം എൻ അനൂപ്, തളിപ്പറമ്പ് സൗത്ത് ലോക്കൽ സെക്രട്ടറി വി ജയൻ, ബാലസംഘം ഏരിയാ കമ്മിറ്റി അംഗം ബാലൻ മാസ്റ്റർ എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
A sports festival was organized