മലപ്പട്ടത്തെ അടുവാ പുറത്ത് ഗാന്ധി പ്രതിമ തകർക്കുകയും പ്രതിമ സ്ഥാപിക്കുന്നതിനെതിരായ നിലപാടെടുക്കുകയും ചെയ്ത സി.പി.എം. ഒരിടവേളക്ക് ശേഷം ജില്ലയെ സംഘർഷ ഭൂമിയാക്കുകയാണെന്നും ജില്ലയിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽ നിന്ന് അവർ പിന്തിരിയണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

അടുവാപ്പുറത്തെ സംഘർഷാവസ്ഥ ജില്ലയിലുടനീളം വ്യാപിപ്പിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. പാർട്ടി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളും കണ്ണൂർ പട്ടണത്തിലടക്കം ഫ്ലക്സ് ബോർഡുകളും കൊടി മരവും പിഴുതെടുത്ത് എസ്.എഫ്.ഐ. നടത്തിയ പ്രകടനവും ഇതിൻ്റെ ദൃഷ്ടാന്തമാണ്. തളിപ്പറമ്പിൽ കോൺഗ്രസ്സ് പ്രവർത്തകൻ്റെ വീട് ആക്രമിച്ചതിന് പുറമെ കടന്നപ്പള്ളി പുത്തൂർ കുന്നിലെ കോൺഗ്രസ്സ് ഓഫീസായ ഇന്ദിരാ ഭവനവും ആക്രമിക്കപ്പെട്ടിരിക്കുന്നു.
ഇത്തരം ആക്രമങ്ങൾ അവസാനിപ്പിച്ച് നാട്ടിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ സി.പി.എം. തയ്യാറാകണമെന്ന് കരീം ചേലേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
abdul kareem cheleri