തളിപ്പറമ്പ:പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി- ഡോക്സി ബോധവൽക്കരണ ക്ലാസ്സ് നല്കി .പട്ടുവം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് , അഞ്ചാം വാർഡ് എന്നിവിടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും മാറ്റുമാർക്കു മാണ് ബോധവൽക്കരണ ക്ലാസ്സ് നല്കിയത് .

മൂന്നാo വാർഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ജീജ ക്ലാസ്സെടുത്തു.ഗ്രാമപഞ്ചായത്ത് മെമ്പർ പി അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സുകുമാരി, അക്രഡിറ്റഡ് എഞ്ചിനീയർ കെ കാർത്തിക് എന്നിവർ സംസാരിച്ചു .
ആശ വർക്കർ കെ രമ സ്വാഗതം പറഞ്ഞു .അഞ്ചാം വാർഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർകെ ഭാവനക്ലാസ്സെടുത്തു .
ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോത്സന അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് തൊഴിലാളി മാറ്റ് പി വി ഭാഗ്യലക്ഷ്മി സ്വാഗതം പറഞ്ഞു .
മലിന ജലസമ്പർക്കത്തിൽ ഏർപ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ആഴ്ചയിൽ ഒരു തവണ എലിപ്പനിയെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഡോക്സി ഗുളിക കഴിക്കണമെന്ന് പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
awareness class