കമ്പിൽ : msf കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സമ്മേനം കമ്പിൽ ലത്വീഫിയ കോൺഫ്രൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം.അബ്ദുൽ അസീസ് പതാക ഉയർത്തി. msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ : അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പൊയിൽ മുസ്തഫ സ്പെഷ്യൽ ടോക്ക് നടത്തി.
തുടർന്ന് നടന്ന Meet The Delegates എന്ന സെഷൻ യൂത്ത് ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് ജംഷീർ ആലക്കാട് സംസാരിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പി അബ്ദുൽ സലാം, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിൽ പാട്ടയം, PTH മട്ടന്നൂർ ജനറൽ കൺവീനർ ഹാഷിം നീർവേലി, പ്രവാസി ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ടി.വി, അബുദാബി കെ.എം.സി.സി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കൊളച്ചേരി , msf ഹരിത കണ്ണൂർ ജില്ല പ്രസിഡണ്ട് ഫർഹാന ടി.പി എന്നിവർ സംസാരിച്ചു.
msf പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം സ്വാഗതവും, സെക്രട്ടറി സാലിം. P. T.P നന്ദിയും പറഞ്ഞു. മുസ് ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷാഹുൽ ഹമീദ്, റഹീസ് പന്ന്യങ്കണ്ടി, അബ്ദു പന്ന്യങ്കണ്ടി, ഫവാസ് , അസീം, നജാദ് അലി, അമീൻ, നിഹാൽ , ഷിഫാസ് , ഉനൈസ് എന്നിവർ സംബന്ധിച്ചു.
Msf kolacheri