തളിപ്പറമ്പ:ലോക ഹൈപ്പർ ടെൻഷൻ ദിനത്തോടനുബന്ധിച്ച് പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു .മുറിയാത്തോട് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ക്യാമ്പ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി ഉദ്ഘാടനം ചെയ്തു .

ആരോഗ്യ-വിദ്യാഭ്യാസസ്റ്റാൻഡിംഗ്ചെയർപേഴ്സൺസീനത്ത്മoത്തിൽ അധ്യക്ഷത വഹിച്ചു.പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർകെ ജീജ ബോധവൽക്കരണ ക്ലാസ്സെടുത്തു.ജീവിത ശൈലി രോഗ ക്ലീനിക്കും ക്യാമ്പിൽ പ്രവർത്തിച്ചു .
ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് സ്വാഗതം പറഞ്ഞു .പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും ക്ലാസ്സിൽ പങ്കെടുത്ത് ക്ലിനിക്കിൽ നിന്നും പരിശോധനകൾ നടത്തി .പബ്ലിക്ക് ഹെൽത്ത് നേഴ്സ്ഇൻ ചാർജ് വി ലജിത,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് രാജശ്രീരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായകെ ഭാവന,കെ ആർ ഗ്രീഷ്മ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
hyper tension day