പഴയങ്ങാടി: സൈക്കിളിൽ സഞ്ചരിക്കുന്നതിനിടയിൽ സ്വകാര്യ ബസ്സിടിച്ച് ഏഴ് മാസമായി ചികിത്സയിൽ തുടരുന്ന യുവാവ് മരിച്ചു. മാട്ടൂൽ ആറ് തെങ്ങിന് സമീപത്ത് നിന്ന് ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ മാടായി വാടിക്കലിലെ ചേരിച്ചി മുഹമ്മദ് അഷ്ക്കർ (45) ആണ് മരിച്ചത്. ചികിത്സയിൽ തുടരുകയായിരുന്ന അഷ്ക്കർ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
പരേതനായ മൊയ്തു , ചേരിച്ചി ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫരിറ. മക്കൾ: ഫാത്തിമ, സഹല , സഹ്റ.സഹോദരങ്ങൾ:മൻസൂർ, ആയിഷബീ.
ഖബറടക്കം : ശനിയാഴ്ച ഉച്ചക്ക് 12 ന് - മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളി ഖബർസ്ഥാനിൽ .
young man died