ഒരുകാലത്ത് രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കേരളത്തിലെ ആരോഗ്യ മേഖല ഇന്ന് ഗുരുതരാവസ്ഥയിലാണ് നമ്പർവൺ എന്ന് കൊട്ടിഘോഷിച്ചു നടന്നിരുന്ന ആരോഗ്യരംഗം ഇടത് സർക്കാറിന്റെ കെടുകാര്യസ്ഥതയും അലംഭാവവും കൊണ്ട് അപമാനഭാരത്താൽ തല താഴ്ത്തി നിൽക്കുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാവശ്യ ഉപകരണങ്ങൾ പോലുമില്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തലും, കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണു സ്ത്രീക്ക് ദാരുണാദ്യം സംഭവിച്ചതുമൊക്കെ ഇതിൻറെ ബാക്കി പത്രമാണെന്നും ലീഗ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കാലപ്പഴക്കത്താൽ ശോചാവസ്ഥയിൽ ആയ നിരവധി കെട്ടിടങ്ങളാണ് കണ്ണൂർ ജില്ലയിലുള്ളത്. കണ്ണൂർ ജില്ലാ ആശുപത്രിയുടെ ഒരു ഭാഗത്തെ കെട്ടിടം ഏത് സമയവും തകർന്നു വീഴാവുന്ന പരുവത്തിലാണ്, തലശ്ശേരി ജനറൽ ആശുപത്രിയിലെ ഒ പി വിഭാഗവും ഈ അവസ്ഥയിൽ തന്നെയാണുള്ളത്. അപകടാവസ്ഥയിൽ ആയിട്ടും ഈ കെട്ടിടങ്ങളിലാണ് പല ഡിപ്പാർട്ട്മെന്റുകളും പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾനിരന്തരം ബന്ധപ്പെടുന്ന പല സ്ഥാപനങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ് തലശ്ശേരി സ്റ്റേറ്റ് ജി എസ് ടി ഓഫീസ്, കണ്ണൂർ ജില്ലാ സ്കൂൾ ബുക്ക് ഡിപ്പോ, പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി, തളിപ്പറമ്പ് ഫുഡ് ഇൻസ്പെക്ടറുടെ ഓഫീസ്, ഇരിട്ടി അഗ്നിരക്ഷാ നിലയം, നിരവധി പ്രൈമറി ഹെൽത്ത് സെൻററുകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണെന്നും മുസ്ലിം ലീഗ് കുറ്റപ്പെടുത്തി


അഡ്വ. അബ്ദുൽ കരീം ചേലേരി, പ്രസിഡണ്ട് , കണ്ണൂർ ജില്ലാ മുസ്ലിം ലീഗ്
കെ ടി സഹദുള്ള
ജനറൽ സെക്രട്ടറി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ്
അഡ്വ.എം.പി.മുഹമ്മദലി സെക്രട്ടറി
ബി.കെ. അഹമ്മദ് സെക്രട്ടറി
തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Muslim League