വിശ്വപൗരനും മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ അഹമദ് സാഹിബിന്റ രാഷ്ട്രീയചരിത്രവും ദർശനങ്ങളും പ്രചരിപ്പിക്കുന്നതോടൊപ്പം പുതിയകാലത്തെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് വിദ്യാഭ്യാസ-സാംസ്കാരിക-വൈജ്ഞാനിക മേഖലകളിൽ ഇടപെടുന്നതിനും വേണ്ടി മുസ്ലിംലീഗ് കണ്ണൂർ ജില്ലാകമ്മറ്റിക്കു കീഴിൽ ആരംഭിച്ച ഇ അഹമദ് ഫൗണ്ടേഷന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് www.eahamedfoundation.com കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവ്വഹിച്ചു.
അഹമദ് സാഹിബിന്റെ ജീവിതരേഖ, അപൂർവ്വ ലേഖനങ്ങൾ, ചിത്രങ്ങൾ, എഴുത്ത്, ഇടപെട്ട മേഖലകളെക്കുറിച്ചുള്ള വിവരണങ്ങൾ എന്നിവയ്ക്കു പുറമെ ഫൗണ്ടേഷൻ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ നടക്കുന്ന ഇൻ്റർനാഷണൽ കോൺഫറൻസിന്റെ രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ വെബ്സൈറ്റ് വഴി ലഭ്യമാക്കും.
അഹമദ് സാഹിബിന്റെയും മറ്റും പ്രധാന നേതാക്കളുടെയും പുസ്തകങ്ങൾ സൗജന്യ വായനക്കും ഗവേഷണത്തിനുമായി പിഡിഎഫ് രൂപത്തിൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തും. കോൺഫറൻസ് സംബന്ധമായ മുഴുവൻ വിവരങ്ങളും വെബ്സൈറ്റിലൂടെ ലഭ്യമാക്കും. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് എസ്. ആർ.വി ഇൻഫോടെക് സൈറ്റിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്.
ബാഫഖി സൗധത്തിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല, സി.ഡി.എം.ഇ.എ. പ്രസിഡൻ്റ്, അഡ്വ. പി.മഹമൂദ്, കെ.പി.താഹിർ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, അഡ്വ. എം.പി. മുഹമ്മദലി, ബി.കെ. അഹമ്മദ്, ഇ.പി.ശംസുദ്ദീൻ, സി.പി. റഷീദ് എസ്. ആർ.വി. ഇൻഫോ ടെക് എം.ഡി വിജിത് കെ.പി., ഡോ. അബ്ദുസ്സലാം എ.കെ, കബീർ കണ്ണാടിപ്പറമ്പ്, കെ. പി. അബ്ദുൽ നിസാർ, കെ.പി. അബ്ദുറസാഖ് എന്നിവർ സന്നിഹിതരായിരുന്നു.
The website launch of E Ahmed Foundation