കരീബിയൻസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ വൈകിട്ട് മൂന്നിന് സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്യും

കരീബിയൻസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ വൈകിട്ട് മൂന്നിന് സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്യും
Jan 2, 2025 10:51 AM | By Sufaija PP

തളിപ്പറമ്പ്: കരിബീയന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മൂന്നിന് വൈകിട്ട് ഏഴുമണിക്ക് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്ത താരങ്ങളടങ്ങിയ 24 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും മൂന്ന് വിദേശ താരങ്ങളെയും അണിനിരത്തും.

ഐ.സി.എല്‍ പോലെയുള്ള പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി കിടപിടിക്കത്തക്കവിധമുള്ള മത്സരങ്ങളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ അരങ്ങേറുക.ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന ഇരുമ്പ് ഗ്യാലറിയുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. സെവന്‍സ് ഫുട്‌ബോളില്‍ ആദ്യമായി ഫാമിലി ലോഞ്ച് എന്ന പുതിയ ആശയം ഇത്തവണത്തെ പ്രത്യേകതയാണ്.

20 ഫാമിലിക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യമാണ് ഫാമിലി ലോഞ്ചില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകളെ കൂടി രംഗത്തിറക്കുകയെന്നതാണ് ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ ഭാരവാഹികളെ പ്രേരിപ്പിച്ചത്.വന്‍കിട ഹോട്ടലുകളിലെ ലോഞ്ചിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ലോഞ്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാണികള്‍ക്കും കളിക്കാര്‍ക്കുമായി 40 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഗ്രൗണ്ടിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിക്കും.വാര്‍ത്താസമ്മേളനത്തില്‍ കരിബീയന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാന്‍ സൂപ്പര്‍ സിദിഖ്, വൈസ് ചെയര്‍മാന്‍ ദില്‍ഷാദ് പാലക്കോടന്‍, സലീം, ഇഖ്ബാല്‍, ജസീം വലിയകത്ത് എന്നിവർ പങ്കെടുത്തു.

Speaker AN Shamseer will inaugurate the sevens football tournament

Next TV

Related Stories
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

Apr 19, 2025 09:49 PM

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം...

Read More >>
പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി

Apr 19, 2025 08:32 PM

പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി

പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന...

Read More >>
എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

Apr 19, 2025 08:30 PM

എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച്...

Read More >>
വീട്ടിലെ സ്റ്റോർ റൂമിൽ തീപിടുത്തം: വൻ നാശനഷ്ടം

Apr 19, 2025 08:24 PM

വീട്ടിലെ സ്റ്റോർ റൂമിൽ തീപിടുത്തം: വൻ നാശനഷ്ടം

വീട്ടിലെ സ്റ്റോർ റൂമിൽ തീപിടുത്തം: വൻ...

Read More >>
പുതിയ അധ്യയനവർഷത്തിൽ ലഹരിക്കെതിരെ ശക്തമായ ക്യാമ്പയ്ൻ: മുഖ്യമന്ത്രി

Apr 19, 2025 08:05 PM

പുതിയ അധ്യയനവർഷത്തിൽ ലഹരിക്കെതിരെ ശക്തമായ ക്യാമ്പയ്ൻ: മുഖ്യമന്ത്രി

പുതിയ അധ്യയനവർഷത്തിൽ ലഹരിക്കെതിരെ ശക്തമായ ക്യാമ്പയ്ൻ:...

Read More >>
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

Apr 19, 2025 07:55 PM

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ...

Read More >>
Top Stories