തളിപ്പറമ്പ്: ജനുവരി നാലിന് സർവീസിൽ നിന്നും വിരമിക്കുന്ന കായികപ്രേമി കൂടിയായ ഹോം ഗാർഡ് പി.കെ സുഗതന്റെ റിട്ടയർമെൻ്റിനോടനുബന്ധിച്ച് തളിപ്പറമ്പ് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സഹപ്രവർത്തകർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.കരീബിയൻസ് ടർഫിൽ വച്ച് നടന്ന മത്സരം സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി ഉദ്ഘാടനം ചെയ്തു.
വിശിഷ്ടാതിഥിയായി പങ്കെടുത്ത പി.കെ.സുഗതൻ കളിക്കാരെ പരിചയപ്പെട്ടു.വിജയികൾക്കുള്ള സമ്മാനദാനം സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി ,അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ.പി.കെ ജയരാജൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ , കെ.വി സഹദേവൻ,സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എം.വി അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.
ഷജിൽ കുമാർ മിന്നാടൻ, ഗിരീഷ്.പി.വി, രജീഷ് കുമാർ.ടി.വി, അഭിനേഷ്.സി, വിപിൻ.പി, നിമിഷ്.പി, ധനേഷ്.കെ, സുധീഷ് കെ.,അനൂപ്.എ സരിൻ സത്യൻ, സജീന്ദ്രൻ. കെ,മാത്യു ജോർജ്ജ് എന്നിവർ പങ്കെടുത്തു.
football match