വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും

വളക്കൈ സ്കൂൾ ബസ് അപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും
Jan 2, 2025 10:55 AM | By Sufaija PP

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. കണ്ണൂര്‍ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.

ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്കൂൾ പ്രിൻസിപ്പാളും പറയുന്നത്. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പാൾ ശശികുമാർ പറഞ്ഞു.

Case against driver

Next TV

Related Stories
ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു പിടിക്കും

Jan 4, 2025 10:23 PM

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു പിടിക്കും

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, തുക പലിശ സഹിതം തിരിച്ചു...

Read More >>
കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ രൂപീകരിച്ചു

Jan 4, 2025 10:21 PM

കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ രൂപീകരിച്ചു

കടമ്പേരി സൗത്ത്, നോർത്ത് ബി ജെ പി ബൂത്ത് കമ്മറ്റികൾ...

Read More >>
അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

Jan 4, 2025 10:15 PM

അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70...

Read More >>
സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Jan 4, 2025 10:13 PM

സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍...

Read More >>
തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാം

Jan 4, 2025 08:27 PM

തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാം

തളിപ്പറമ്പ് നഗരസഭ പരിധിയിൽ തട്ടുകടകൾക്കുണ്ടായിരുന്ന നിരോധനം നീക്കി, തിങ്കളാഴ്ച മുതൽ...

Read More >>
കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി 18ന്

Jan 4, 2025 06:09 PM

കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി 18ന്

കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇ.അഹമ്മദ് ഐ പി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജനുവരി...

Read More >>
Top Stories