മാട്ടൂൽ : എം. ആർ. യൂ. പി സ്കൂൾ മാട്ടൂൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരദിനാഘോഷം നെരുവമ്പ്രം "ഗാർഡിയൻ എയ്ഞ്ചലി ൽ " വച്ചു നടന്നു. ഹെഡ്‌മിസ്ട്രസ് സജിദ. സി യുടെ അധ്യക്ഷതയിൽ ഏഴോo പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ വിനയൻ മാസ്റ്റർ, ബിന്ദു ടീച്ചർ, സജീഷ് മാസ്റ്റർ, നിഷാദ് മാസ്റ്റർ, നീന ടീച്ചർ, സൗരഭ് മാസ്റ്റർ എന്നിവർ പുതുവത്സരാശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെയും ഗാർഡിയൻ എയ്ഞ്ചൽസ് അന്തേവാസികളുടെയും കലാപരിപാടിയും നടന്നു.
mrup school