ധർമ്മശാല: ആന്തൂർ നഗരസഭ സാംസ്കാരിക കൂട്ടായ്മ "ഒരുമ" നവവത്സരാഘോഷം "ഒരുമയോടെ മുന്നോട്ട്" കൽക്കോ ഹാളിൽ വെച്ച് നടന്നു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. വി. പ്രേമരാജൻ്റെ അധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ ആഘോഷ പരിപാടികൾ കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി പി. എൻ അനീഷ് സ്വാഗതവും സുപ്രണ്ട് മധു. ടി നന്ദിയും അർപ്പിച്ചു.
തുടർന്ന് നഗര സഭ കൗൺസിലർ മാർ, ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ , കണ്ടിജൻ്റ് ജീവനക്കാർ തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Antur Municipality organized the New Year celebration