തളിപ്പറമ്പ് : വാക് തർക്കത്തിനിടെ തൃക്കരിപ്പൂർ സ്വദേശിയായ ലോറി ഡ്രൈവറെ വയറിന് കുത്തി പരിക്കേൽപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ. കുറുമാത്തൂർ കൊയ്യം സ്വദേശി അരിങ്ങോളയിൽ ഹൗസിൽ പ്രിൻസിനെ (28)യാണ് എസ്.ഐ.കെ.ദിനേശൻ അറസ്റ്റു ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കഴിഞ്ഞ ദിവസം പുലർച്ചെയാണ് തൃക്കരിപ്പൂർ മണിയനോടിയിലെ ലോറി ഡ്രൈവർ ജാഫർ സാദിഖിനെ (50) പ്രതി കുത്തിയത്. തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം.
വയറിന് സാരമായി കുത്തേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
arrested