കണ്ണൂർ: ബേങ്കിൽ ജോലി ചെയ്യുന്നതിനിടെ ബേങ്കിൻ്റെ വ്യാജ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇടപാടുകാരുടെ ഒന്നര കോടിയോളം രൂപ പ്രതിയുടേയും വീട്ടുകാരുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി ബേങ്കിനെ വഞ്ചിച്ച അസി. മാനേജർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
കേരള ഗ്രാമീൺ ബേങ്ക് താഴെചൊവ്വബ്രാഞ്ച് അധികൃതരുടെ പരാതിയിലാണ് അസി.മാനേജരായിരുന്ന കണ്ണാടിപ്പറമ്പിലെ കള്ളക്കുടിയൻ സുജേഷിനെതിരെ വഞ്ചനാ കുറ്റത്തിന് ടൗൺ പോലീസ് കേസെടുത്തത്.
2020 ജൂലായ് ഒന്നു മുതൽ 2024 ജൂൺ 23 വരെയുള്ള കാലയളവിൽ ജോലിക്കിടെ പ്രതി സ്വന്തം പേരിലും കുടുംബക്കാരുടെ പേരിലുമായി സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു കോടി നാൽപത്തി ആറു ലക്ഷത്തി മുപ്പത്തിയൊന്നായിരം രൂപ തട്ടിയെടുത്ത് ബേങ്കിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
A case has been filed against a bank employee