കണ്ണൂർ:വികലമായനയങ്ങളിലൂടെയും ഫണ്ട് അനുവദിക്കാതെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഇടതുപക്ഷ സർക്കാർ തകർക്കുകയാണെന്നും ഇതിനെതിരെ വരുന്നതദ്ദേശതെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ ജനങ്ങൾ പ്രതികരിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്അഡ്വ.അബ്ദുൽ കരീം ചേലേരി.
ഇടതുപക്ഷ സർക്കാർ അധികാരമേറ്റത് മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ അനാവശ്യ നിയമങ്ങളിലൂടെയും ജീവനക്കാരെ സ്ഥലം മാറ്റിയും ഓഫീസുകളിൽ ജീവനക്കാരെ നിയമിക്കാതെയുംപെൻഷനും സ്കോളർഷിപ്പും പോലുള്ള പദ്ധതികൾ പോലും തകിടം മറിച്ചും കഴുത്തു ഞെരിച്ച്കൊല്ലാനാണ്ശ്രമിക്കുന്നത്. ഇതിനെതിരെ ജനവികാരം ഉയർന്നുവരികയാണ്.
ഇതിനകം നടന്ന പല ഉപതിരഞ്ഞെടുപ്പുകളും ഇടതുപക്ഷത്തിന്കനത്ത പരാജയങ്ങളാണ് പല തദ്ദേശ സ്വയംഭരണ വാർഡുകളിലും നേരിടേണ്ടിവന്നത്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ വീണ്ടും ലോക്കൽ സെൽഫ്ഗവർമെന്റുകളുടെ അധികാരങ്ങൾക്ക്തുരങ്കം വെക്കാനാണ്ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്, ഇതിനെതിരെ ജനകീയ മുന്നേറ്റം അത്യാവശ്യമാണെന്നും അതിന് മുസ്ലിം ലീഗ് നേത്രപരമായ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്കൽ ഗവർമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം.ജില്ലാ പ്രസിഡണ്ട് ഗഫൂർ മാട്ടൂൽഅധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറികെ.ടി.സഹദുള്ളമുഖ്യപ്രഭാഷണം നടത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സിപിഎമ്മിന്അനുകൂലമായി വാർഡ് വിഭജനം നടത്തിയത് കൊണ്ടാണ് കോടതിക്ക് പോലും ഇടപെടേണ്ടിവന്നത്. ഒരു തരത്തിലും യോജിക്കാൻ കഴിയാത്ത വിധത്തിലുള്ള വാർഡ് വിഭജനമാണ് ഇടതുപക്ഷ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച്സിപിഎം നടത്തിയിട്ടുള്ളത്. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും.വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും എതിരായി വരുന്ന വാർഡ് വിഭജനത്തെഎതിർക്കപ്പെടേണ്ടതാണ്അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി8,9 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന ഇ.അഹമ്മദ്ഇൻറർനാഷണൽ കോൺഫറൻസ് ചരിത്ര സംഭവമാക്കാൻ ജനപ്രതിനിധി സംഗമം തീരുമാനിച്ചു.
മുസ്ലിംലീഗ്ജില്ലാസെക്രട്ടറി ബി കെ അഹമ്മദ് ,എൽ ജിഎംഎൽജില്ലാഭാരവാഹികളായ കെ കെ.പി. അബ്ദുൽറസാഖ്,ഇസ്മായിൽമാസ്റ്റർ, ജലീൽമട്ടന്നൂർ,കെ.സി.കാദർ,കെ.വി.പ്രചിത്ര,താഹിറകൊളച്ചേരി,റജുലറഹ്മാൻ,സൈഫുദ്ദീൻ നാറാത്ത്, സമീർ പുന്നാട്, ടിവി റാഷിദ ടീച്ചർ,കെ.പി.അബ്ദുൽമജീദ്,സക്കീനതെക്കയിൽ, ടി പി ഫാത്തിമ, ഷമീമ വളപട്ടണം , ഫാരിഷ ടീച്ചർ പ്രസംഗിച്ചു.
Local Government Members League