കണ്ണൂർ: വീട്ടമ്മയെ ഫോണിൽ വിളിച്ച് ഫോൺ നമ്പറും ബേങ്ക് അക്കൗണ്ടും വഴിവിധ്വംസ പ്രവർത്തനവും സാമ്പത്തിക കുറ്റകൃത്യവും ചെയ്തിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്ത് വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞ് ന്യൂഡൽഹി പോലീസ് ആണെന്ന് വിശ്വസിപ്പിച്ച് സൈബർ തട്ടിപ്പു സംഘം ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു. കണ്ണൂർ സിറ്റിയിലെ 66കാരിയുടെ പരാതിയിലാണ് സിറ്റി പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 19 ന് രാവിലെ 9 മണി മുതൽ 96883046377,9682079 2015 എന്നീ ഫോൺ നമ്പറുകളിൽ നിന്നും പ്രതികൾ ന്യൂഡൽഹി സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞ് വ്യാജ എഫ്.ഐ.ആറിൻ്റെ കോപ്പി അയച്ച് കൊടുത്ത് കേസ് ഒഴിവാക്കാനാണെന്ന് പറഞ്ഞ് പരാതിക്കാരിയുടെ ബേങ്ക് അക്കൗണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ അയപ്പിച്ച് പണം കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Froud