മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി: സംസ്കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി: സംസ്കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം
Dec 27, 2024 04:52 AM | By Sufaija PP

ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.

വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.  രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.  ഇന്നലെ രാത്രി ദില്ലിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.

ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മു‍ർമു അനുശോചിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ വിപുലമായ ശ്രമങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്ന നേതാവിനെയാണ് നഷ്ടപ്പെടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അനുസ്മരിച്ചു. അഴിമതിയുടെ കറപുരളാത്ത ഭരണാധികാരിയായിരുന്നു മൻമോഹൻ സിങെന്ന് രമേശ് ചെന്നിത്തല ഓർമ്മിച്ചു. നിലപാടുകളിൽ കരുത്തുകാട്ടിയ സൗമ്യനായ പ്രധാനമന്ത്രി പ്രധാന മന്ത്രിയായിരുന്നു മൻമോഹൻ സിംഗെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ അനുസ്മരിച്ചു.

Nation's Tribute to Manmohan Singh

Next TV

Related Stories
കണ്ണൂരിൽ തീവണ്ടിക്കടിയിൽ നിന്നു രക്ഷപ്പെട്ട പവിത്രന്റെ പേരിൽ കേസ്

Dec 27, 2024 04:15 PM

കണ്ണൂരിൽ തീവണ്ടിക്കടിയിൽ നിന്നു രക്ഷപ്പെട്ട പവിത്രന്റെ പേരിൽ കേസ്

കണ്ണൂരിൽ തീവണ്ടിക്കടിയിൽനിന്നു രക്ഷപ്പെട്ട പവിത്രന്റെ പേരിൽ...

Read More >>
മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിലായി

Dec 27, 2024 04:12 PM

മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിലായി

മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ്...

Read More >>
കണ്ണൂർ ജില്ലാ ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുഖാമുഖ വർത്തമാനം സംഘടിപ്പിച്ചു

Dec 27, 2024 01:46 PM

കണ്ണൂർ ജില്ലാ ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുഖാമുഖ വർത്തമാനം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുഖാമുഖ വർത്തമാനം...

Read More >>
ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31, ഫെബ്രവരി 1,2 തിയ്യതികളിൽ

Dec 27, 2024 01:42 PM

ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31, ഫെബ്രവരി 1,2 തിയ്യതികളിൽ

ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31 ഫെബ്രവരി 1,2...

Read More >>
റെയില്‍വെ ഗേറ്റ് അടച്ചിടും

Dec 27, 2024 01:38 PM

റെയില്‍വെ ഗേറ്റ് അടച്ചിടും

റെയില്‍വെ ഗേറ്റ്...

Read More >>

Dec 27, 2024 01:36 PM

"എം.ടി മനുഷ്യത്വത്തിൻ്റെ പ്രവാചകനാണ്"; സപര്യ സാംസ്കാരിക സമിതി

എം.ടി മനുഷ്യത്വത്തിൻ്റെ പ്രവാചകനാണ്. സപര്യ സാംസ്കാരിക...

Read More >>
Top Stories










News Roundup






Entertainment News