തളിപ്പറമ്പ : അന്തരിച്ച ആർ എസ് പി. (ലെനിനിസ്റ്റ്)നേതാവ് കെ. മോഹനനെ സർവ്വകക്ഷി യോഗം അനുസ്മരിച്ചു. വാർഡ് കൗൺസിലർ സി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.വി ജനാർദ്ദനൻ, പി സുരേഷ്, പി. ഗോപിനാഥ് (സി.പി.ഐ (എം), ടി. മോഹൻദാസ്, എം.പി സരസ്വതി (കോൺഗ്രസ് ഐ) അനിൽ പുതിയ വീട്ടിൽ , മീത്തൽ കരുണാകരൻ (എൻ.സി.പി) മുഹമ്മദ് ഇഖ്ബാൽ (മുസ്ലീം ലീഗ്) കെ. രാജൻ, സന്തോഷ് മാവില, വി. സുനിൽകുമാർ (ആർ. എസ്പി) സി എച്ച് ലക്ഷ്മണൻ, പവിത്രൻ ( സി.ഐ.ടി.യു) എന്നിവർ സംസാരിച്ചു.
K Mohanan