ധർമ്മശാല: കേന്ദ്ര കാർഷിക വികസന മന്ത്രാല യത്തിന്റെ നിർദ്ദേശമ നുസരിച്ച് കേന്ദ്രിയ വിദ്യാലയം കെൽട്രോൺ നഗറും, ATHMA യും പരസ്പരം കൈകോർത്ത് കർഷക ഗ്രാമസഭയും മണ്ണ് പരിശോധനാ റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു.
വിദ്യാലയത്തിൽ സംഘടിപ്പിച്ച കർഷക ഗ്രാമസഭ യും, മണ്ണ് പരിശോധന റിപ്പോർട് കാർഡ് വിതരണവും ആന്തൂർ മുനിസിപ്പൽ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.ATHMA പ്രൊജക്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പദ്ധതിയെക്കുറിച്ചും, അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു.
കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സതീഷ് കുമാർ, ആന്തൂർ നഗരസഭ കൃഷി വകുപ്പ് ആഫീസർ രാമകൃഷ്ണൻ മാവിലെ വീട്,അസിസ്റ്റന്റ് സോയിൽ കെമിസ്ട് ബാബു, തുടങ്ങിയവർ സംസാരിച്ചു.
വിദ്യാലയ സോയിൽ ക്ലബ്ബ് കോർഡിനേറ്റർ സി. വി. പ്രസന്ന സ്കൂൾ തല പ്രവർത്തനം വിശദീകരിച്ചു.വിദ്യാലയ പ്രിൻസിപ്പാൾ തോമസ് പി വി. അധ്യക്ഷത വഹിച്ചു. മുപ്പത്തോളം കർഷകപ്രതിഭ കൾ സംബന്ധിച്ചു. വിദ്യാർത്ഥി കൾ അവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയും, കർഷകരുമായി സംവദിക്കുകയും ചെയ്തു.
സയൻസ് അധ്യാപിക അനിത കെ ജോർജ്,സ്വാഗതംആശംസിച്ചു. കുമാരി ഓമന, നന്ദി പ്രകടിപ്പിച്ചു സംസാരിച്ചു.മുകുന്ദൻ. പി, തോമസ് പി. വി എന്നിവർ കർഷർക്ക് മണ്ണ് പരിശോധന ഫല റിപ്പോർട് കാർഡ് നൽകി.
Farmers Gram Sabha