ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകളുമായി കണ്ണൂർ കെഎസ്ആർടിസി

ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകളുമായി കണ്ണൂർ കെഎസ്ആർടിസി
Dec 4, 2024 07:39 PM | By Sufaija PP

കണ്ണൂർ: ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകളുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി. ദീർഘദൂരയാത്രകൾക്കൊപ്പം ഏകദിനയാത്രയും ഒരുക്കിയിട്ടുണ്ട്.

ഏകദിനയാത്രകൾ

ഡിസംബർ 08, 22 തീയതികളിൽ വയനാട്ടിലെ തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവയും 08, 22 തീയതികളിൽ വൈതൽമല പാക്കേജിൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവയും15നുള്ള റാണിപുരം പാക്കേജിൽ ഹിൽസ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവയും

15, 29 തീയതികളിൽ കോഴിക്കോട് ജനകിക്കാട്, മീൻ തുള്ളിപ്പാറ, പെരുവണ്ണമുഴി ഡാം, കരിയാത്തുംപാറ, തോണികടവ് ടവർ എന്നിവയും സന്ദർശിക്കും.

1. മലക്കപ്പാറ-കുട്ടനാട്

ഡിസംബർ ആറിന് രാത്രി എട്ടിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ അഞ്ചിന് ആലപ്പുഴയിൽ എത്തിച്ചേരുന്നു. വേഗ ബോട്ടിന്റെ എസി ബർത്തിൽ അഞ്ച് മണിക്കൂർ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കും. വൈകുന്നേരം ആലപ്പുഴ ബീച്ചും സന്ദർശിച്ചു ആലപ്പുഴയിൽ താമസം. രണ്ടാമത്തെ ദിവസം രാവിലെ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യ വിസ്മയം ആസ്വദിച്ച് മലക്കപ്പാറ വനത്തിലൂടെയുള്ള ജംഗിൾ സവാരിയും കഴിഞ്ഞ് വൈകുന്നേരം കണ്ണൂരിലേക്ക് മടങ്ങും.

2. ഗവി-കുമളി-രാമക്കൽ മേട്

ഡിസംബർ ആറ്, 20 തീയതികളിൽ വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് ഒമ്പത്, 23 തീയതികളിൽ രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഒന്നാമത്തെ ദിവസം ഗവിയും രണ്ടാമത്തെ ദിവസം കുമളി, കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവയും സന്ദർശിക്കുന്നു.

3. മൂകാംബിക-കുടജാദ്രി

ഡിസംബർ ആറ്, 20 തീയതികളിൽ രാത്രി എട്ട് മണിക്ക് പുറപ്പെട്ട് പുലർച്ചെ രാവിലെ നാല് മണിക്ക് കൊല്ലൂരിലെത്തി മൂകാംബിക ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം 7.30നു കുടജാദ്രിയിലേക്ക് ജീപ്പിൽ പുറപ്പെട്ട് ഒരു മണിയോടെ വീണ്ടും ക്ഷേത്രത്തിൽ ഉച്ച പൂജയ്ക്കായി തിരിച്ചെത്തുന്നു. വൈകുന്നേരം ദീപാരാധനയും കണ്ട്, രണ്ടാമത്തെ ദിവസം ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങളും ദർശിക്കുന്നു.

4.വാഗമൺ-ചതുരംഗപാറ

ഡിസംബർ 13, 24 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഒരു ദിവസം വാഗമണിലെ അഡ്വഞ്ചർ പാർക്ക്, മോട്ടാകുന്നുകൾ, പൈൻ വാലി ഫോറെസ്റ്റ് എന്നിവയും രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപാറയിലെ ഇടങ്ങളും സന്ദർശിക്കുന്നു.

5.മൂന്നാർ - കാന്തല്ലൂർ - മറയൂർ

ഡിസംബർ 13, 20, 27 തീയ്യതികളിൽ പുറപ്പെടുന്ന പാക്കേജ് 16, 23, 30 തീയ്യതികളിൽ രാവിലെ തിരിച്ചെത്തുന്നു. ഒന്നാമത്തെ ദിവസം മൂന്നാറിലെ ടോപ് സ്റ്റേഷൻ, ബൊട്ടാണിക്കൽ ഗാർഡൻ, ഫ്ളവർ ഗാർഡൻ, ഷൂട്ടിംഗ് പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് രണ്ടാമത്തെ ദിവസം മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ എന്നിവ സന്ദർശിക്കുന്നു.

അന്വേഷണങ്ങൾക്കും ബുക്കിംഗിനും: 9497007857, 9895859721, 8089463675

Kannur KSRTC

Next TV

Related Stories
ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി

Dec 4, 2024 09:58 PM

ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി

ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന...

Read More >>
കെ മോഹനൻ അനുസ്മരണയോഗം സംഘടിപ്പിച്ചു

Dec 4, 2024 08:51 PM

കെ മോഹനൻ അനുസ്മരണയോഗം സംഘടിപ്പിച്ചു

കെ മോഹനൻ അനുസ്മരണയോഗം...

Read More >>
കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു

Dec 4, 2024 08:46 PM

കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു

കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ...

Read More >>
എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം നടന്നു

Dec 4, 2024 08:44 PM

എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം നടന്നു

ൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം...

Read More >>
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

Dec 4, 2024 08:40 PM

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം...

Read More >>
 കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു

Dec 4, 2024 08:37 PM

കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു

കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും...

Read More >>
Top Stories










News Roundup






Entertainment News