കൊലയ്ക്ക് കാരണം സംശയരോഗം; ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

കൊലയ്ക്ക് കാരണം സംശയരോഗം; ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്
Dec 4, 2024 01:07 PM | By Sufaija PP

കൊല്ലം: കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് കാരണം ഭര്‍ത്താവിന്‍റെ സംശയരോഗമാണെന്നാണ് എഫ്‌ഐആറിലുള്ളത്. അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജൻ എതിർത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല നടത്തുന്നതിന് കാരണമായതെന്നാണ് ഭര്‍ത്താവ് പത്മരാജൻ പൊലീസിന് നല്‍കിയ മൊഴി.

അതേസമയം കേസില്‍ പിടിയിലായ അനിലയുടെ ഭർത്താവ് പത്മരാജന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോള്‍ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.

കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയില്‍ തുടരുകയാണ്. അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറില്‍ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജൻ ഈസ്റ്റ് പൊലീസിന് നല്‍കിയ മൊഴി. ബേക്കറി നടത്തിപ്പില്‍ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകള്‍ ഉള്‍പ്പടെയാണ് വൈരാഗ്യത്തിന് കാരണം. ഹനീഷിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

Murder

Next TV

Related Stories
ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി

Dec 4, 2024 09:58 PM

ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി

ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന...

Read More >>
കെ മോഹനൻ അനുസ്മരണയോഗം സംഘടിപ്പിച്ചു

Dec 4, 2024 08:51 PM

കെ മോഹനൻ അനുസ്മരണയോഗം സംഘടിപ്പിച്ചു

കെ മോഹനൻ അനുസ്മരണയോഗം...

Read More >>
കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു

Dec 4, 2024 08:46 PM

കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു

കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ...

Read More >>
എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം നടന്നു

Dec 4, 2024 08:44 PM

എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം നടന്നു

ൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം...

Read More >>
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

Dec 4, 2024 08:40 PM

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം...

Read More >>
 കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു

Dec 4, 2024 08:37 PM

കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു

കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും...

Read More >>
Top Stories

News Roundup

Entertainment News