തളിപ്പറമ്പ : മൊറാഴയിലെ കലാമണ്ഡലം അനിഷരമേശിന് കണ്ണൂർ സർവകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. ലാസ്യ കോളേജ് ഓഫ് പെർഫോമിങ് ആർട്സിൽ സംഗീതവിഭാഗം അസി. പ്രൊഫസറാണ് അനിഷ. കണ്ണൂർ സർവകലാശാല സംഗീതവിഭാഗം അസോ. പ്രൊഫസർ ഡോ. കെ.എൽ.സരളദേവിയുടെ കീഴിൽ രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പോടുകൂടിയാണ് അനിഷ ഗവേഷണം പൂർത്തിയാക്കിയത്.
കേരള കലാമണ്ഡലത്തിൽനിന്നും ഗുരുകുല സമ്പ്രദായത്തിൽ സംഗീതത്തിൽ ബിരുദം നേടിയ അനിഷ കണ്ണൂർ സർവകശാലയിൽനിന്നും ഒന്നാം റാങ്കോടെ സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയുണ്ടായി. തുടർന്നാണ് ഗവേഷണ മേഖലയിലേക്ക് പ്രവേശിച്ചത്. നിലവിൽ കണ്ണൂർ അമൃതനാട്യ അക്കാദമിയുടെ പ്രിൻസിപ്പാളാണ്. മൃദംഗ വിദ്വാൻ പരേതനായ കലാമണ്ഡലം രമേശിന്റെയും കെ.പ്രേമയുടെയും മകളാണ്. മോറാഴയിലെ മീത്തലെവീട്ടിൽ അനീഷാണ് ഭർത്താവ്. മക്കൾ: അധിപ്, ആത്മിക
Anisha Ramesh