വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് ഓട്ടുപാത്രങ്ങളും ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതായി പരാതി. ചെറുകുന്ന് കോവുമ്മൽ ഹൗസിലാണ് മോഷണം നടന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ ആറാം തീയതിക്കും ഡിസംബർ ഒന്നാം തീയതിക്കും ഇടയിൽ പുന്നച്ചേരി റേഷൻകടയുടെ പിറകുവശത്തുള്ള പൂട്ടിയിട്ട വീടിന്റെ അടുക്കള ഭാഗം വാതിൽ പൊളിച്ച് മോഷ്ടാവ് അകത്തു കയറി പൂജാമുറിയിലും അടുക്കളയിലും മറ്റുമായി സൂക്ഷിച്ചുവന്ന 48,000 രൂപ വില വരുന്ന ഓട്ടുപാത്രങ്ങളും ഓഫീസ് റൂമിൽ സൂക്ഷിച്ചതായി 28000 രൂപ വില വരുന്ന ഇൻവെർട്ടറും ബാറ്ററിയും അടക്കം 76,000 രൂപയുടെ മുതലുകൾ മോഷ്ടിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
inverter and battery were stolen