---
title: "തുമ്പോട്ടയിൽ പി.കെ. ഡി.നമ്പ്യാർ സ്മാരക പ്രഫഷണൽ നാടകോത്സവം ഡിസംബർ അഞ്ചു മുതൽ എട്ടുവരെ"
english_title: "skit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253721/skit"
published_at: "2024-12-03T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674f2875ecb07_news-card.jpg"
keywords: []
---

# തുമ്പോട്ടയിൽ പി.കെ. ഡി.നമ്പ്യാർ സ്മാരക പ്രഫഷണൽ നാടകോത്സവം ഡിസംബർ അഞ്ചു മുതൽ എട്ടുവരെ

> **Lead Summary:** **പരിയാരം: **കടന്നപ്പള്ളി തുമ്പോട്ട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി.കെ.ഡി നമ്പ്യാര്‍ സ്മാരക പ്രഫഷണല്‍ നാടകോത്സവം ഈ മാസം അഞ്ചു മുതല്‍ എട്ടുവരെ തീയ്യതികളില്‍ തുമ്പോട്ട ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും.

## Article Content

**പരിയാരം: **കടന്നപ്പള്ളി തുമ്പോട്ട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി.കെ.ഡി നമ്പ്യാര്‍ സ്മാരക പ്രഫഷണല്‍ നാടകോത്സവം ഈ മാസം അഞ്ചു മുതല്‍ എട്ടുവരെ തീയ്യതികളില്‍ തുമ്പോട്ട ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും.

നാടകോത്സവം വ്യാഴാഴ്ച്ച വൈകുന്നേരം ഏഴിന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അപ്പ നാടകം അരങ്ങേറും.ആറിന് വൈകീട്ട് ഏഴിന് പ്രതിഭാ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയവരെയും അനുമോദിക്കും.

തുടര്‍ന്ന് ഓട്ടക്കാലണ നാടകം. മൂന്നാം ദിനമായ ശനിയാഴ്ച്ച നാടക സ്മൃതിസദസ് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ മുഖ്യാതിഥിയാവും. തുടര്‍ന്ന് യാനം നാടകം അരങ്ങേറും.ഞായറാഴ്ച്ച സമാപനസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭദ്രായനം നാടകം അരങ്ങിലെത്തും. നാടകോത്സവത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികള്‍ നടന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നാടകോത്സവത്തിന്റെ വരവറിയിച്ച് കിഴക്കേക്കര സ്‌കൂള്‍ പരിസരത്ത് നിന്ന് തുമ്പോട്ടയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടന്നു. വാര്‍ത്ത സമ്മേളനത്തില്‍ കെ.പി. ജയചന്ദ്രന്‍, പി.പി.സുനില്‍കുമാര്‍, കെ.ബിജു, കെ.സി.അനില്‍കുമാര്‍, എം.വി.രാജേഷ്, എന്‍.വി.മഹേഷ്, കെ.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253721/skit)