ധർമ്മശാല ആന്തൂർ നഗരസഭ മാലിന്യം മുക്തം 2024 25 ന്റെ ഭാഗമായി ഹരിത അയൽക്കൂട്ടം ആദ്യ ഘട്ട പ്രഖ്യാപനം കൽക്കോഹാളിൽ വച്ച് നടന്നു.നഗരസഭ ചെയർമാൻ പി മുകുന്ദൻ ആന്തൂർ നഗരസഭ സിഡിഎസിൽ 310 അയൽക്കൂട്ടങ്ങളിൽ 186 അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിച്ചു. അയൽക്കൂട്ട തലത്തിൽ ഹരിത ഗ്രേഡിങ് നടത്തിയാണ് അയൽക്കൂട്ടങ്ങളുടെ വിലയിരുത്തൽ പൂർത്തീകരിച്ചത്. ഡിസംബർ 31ന് മുമ്പായി ആന്തൂർ നഗരസഭ സിഡിഎസിലെ മുഴുവൻ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിക്കേണ്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു.
നഗരസഭ വൈസ് ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷയായിചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആമിന ടീച്ചർ ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നഗരസഭാ സെക്രട്ടറി പി അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, ശ്രീ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, തുടങ്ങിയവർ ആശംസകൾ നേർന്നു.സി.ഡി .എസ് വൈസ് ചെയർപേഴ്സൺ കെ. ഷീജ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജോഷ്വാ ജോസഫ്നന്ദി പറഞ്ഞു.
Andoor Municipal Corporation