---
title: "കക്കറ കരിമണലിൽ പുലി ഇറങ്ങിയതായി സംശയം:  കാണാതായ വളർത്തുനായയുടെ ജഡം കണ്ടെത്തി"
english_title: "Body of missing pet "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247242/body-of-missing-pet"
published_at: "2024-11-04T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728f032f18ac_Untitled-2-web.jpg"
keywords: []
---

# കക്കറ കരിമണലിൽ പുലി ഇറങ്ങിയതായി സംശയം:  കാണാതായ വളർത്തുനായയുടെ ജഡം കണ്ടെത്തി

> **Lead Summary:** പെരിങ്ങോം: പെരിങ്ങോം വയക്കര കക്കറ കരിമണലില്‍ പുലി ഇറങ്ങിയതായി സംശയം.കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെ ഇന്നലെ കാണാതായിരുന്നു.ഇന്ന് അതിന്റെ അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടി.

## Article Content

പെരിങ്ങോം: പെരിങ്ങോം വയക്കര കക്കറ കരിമണലില്‍ പുലി ഇറങ്ങിയതായി സംശയം.കരിമണല്‍ സ്വദേശി ജനാര്‍ദനന്റെ വീട്ടിലെ നായയെ ഇന്നലെ കാണാതായിരുന്നു.ഇന്ന് അതിന്റെ അവശിഷ്ടങ്ങള്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടുകിട്ടി.

പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും ഇവിടെ കണ്ടെത്തി. ഇത് പരിശോധിക്കാനായി തളിപ്പറമ്പ് റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്തര്‍ പ്രദേശത്ത് എത്തി.പുലി ആണോ എന്ന് കണ്ടെത്താന്‍ പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഹെലി ക്യാമറ ഉപയോഗിച്ചും പരിശോധന നടത്തി.

പുലിയാണെന്ന് വ്യക്തമായാല്‍ സഞ്ചാരദിശ കണ്ടെത്തി കൂട് സ്ഥാപിക്കുകയാണ് വനം വകുപ്പ് ചെയ്യുക. പ്രദേശ വാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പ്രദേശത്തിന് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247242/body-of-missing-pet)