---
title: "എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി"
english_title: "Forest department officials have started inspection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252307/forest-department-officials-have-started-inspection"
published_at: "2024-11-28T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747e6fcead29_news-card.jpg"
keywords: []
---

# എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി

> **Lead Summary:** തളിപ്പറമ്പ:എരമം -കുറ്റൂർ, കാങ്കോൽ - ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ ആർ ആർ ടീം,എം പാനൽ റെസ്ക്യു ടീം , കൊട്ടിയൂർ റെയിഞ്ച് ടീം എന്നിവർ അടങ്ങുന്ന സംഘം തെരച്ചിൽ തുടങ്ങി.

## Article Content

തളിപ്പറമ്പ:എരമം -കുറ്റൂർ, കാങ്കോൽ - ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം ഉണ്ടായ പ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ടീം, കണ്ണൂർ ആർ ആർ ടീം,എം പാനൽ റെസ്ക്യു ടീം , കൊട്ടിയൂർ റെയിഞ്ച് ടീം എന്നിവർ അടങ്ങുന്ന സംഘം തെരച്ചിൽ തുടങ്ങി.

ഡ്രോൺ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടങ്ങിയത്. നല്പത്തിയഞ്ച് ഓളം പേർ അടങ്ങുന്ന സംഘം അഞ്ച് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.

കണ്ണാമ്പള്ളി പൊയിൽ, പുതുക്കുടി പാറ, ഐ ടി പാറ, താണങ്കോട്, എസ്സ്റ്റേറ്റ് ഭാഗം എന്നിവിടങ്ങളിണ് പരിശോധന നടത്തി വരുന്നത് .തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ്റെ നേതൃത്വത്തിലാണ് പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252307/forest-department-officials-have-started-inspection)