---
title: "മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു"
english_title: "Two people were injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252308/two-people-were-injured"
published_at: "2024-11-28T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6747e88ec6bad_news-card.jpg"
keywords: []
---

# മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

> **Lead Summary:** **മാതമംഗലം: **മാതമംഗലം ബസാറിൽ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.കെ എസ് ഇ ബി സബ് എഞ്ചിനീയറായ കുറ്റൂർ നെല്യാട് സ്വദേശി പ്രദീപൻ ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും ബൈക്കിലും ഇടിച്ചത്.അപകടത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ കാഞ്ഞിരങ്ങാട് സ്വദേശി രമേശൻ ആഭി പാണപ്പുഴ കച്ചേരിക്കടവ് എന്നിവർക്ക് പരിക്കേറ്റു .

## Article Content

**മാതമംഗലം: **മാതമംഗലം ബസാറിൽ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.കെ എസ് ഇ ബി സബ് എഞ്ചിനീയറായ കുറ്റൂർ നെല്യാട് സ്വദേശി പ്രദീപൻ ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും ബൈക്കിലും ഇടിച്ചത്.അപകടത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ കാഞ്ഞിരങ്ങാട് സ്വദേശി രമേശൻ ആഭി പാണപ്പുഴ കച്ചേരിക്കടവ് എന്നിവർക്ക് പരിക്കേറ്റു .

ഇന്നലെ രാത്രി 9:20 ഓടെയാണ് അപകടം. കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത് ഉണ്ടായവർ ആരോപിച്ചു.ഇയാളെ രാത്രി തന്നെ പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ രമേശൻ പരിയാരം മെഡിക്കൽ കോളേജിലും രമേശൻ കണ്ണൂർ മിംസ് ഹോസ്പിറ്റലിലുമായി ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252308/two-people-were-injured)