---
title: "ദുബായ് കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂറിന് സ്വീകരണവും സ്നേഹ സൽക്കാരവും നടത്തി"
english_title: "Dubai KMCC Pariyaram Panchayat Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252419/dubai-kmcc-pariyaram-panchayat-committee"
published_at: "2024-11-28T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67483b319ae54_news-card.jpg"
keywords: []
---

# ദുബായ് കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂറിന് സ്വീകരണവും സ്നേഹ സൽക്കാരവും നടത്തി

> **Lead Summary:** ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം സെക്രട്ടറിയും വാർഡ് മെമ്പറുമായ ഷുക്കൂർ സാഹിബിനുള്ള സ്വീകരണം സ്നേഹ സൽക്കാരവും ദുബൈ ക്യു നഹ്ദി മന്തി റെസ്റ്റോറന്റിൽ വച്ച് നടന്നു.

## Article Content

ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം സെക്രട്ടറിയും വാർഡ് മെമ്പറുമായ ഷുക്കൂർ സാഹിബിനുള്ള സ്വീകരണം സ്നേഹ സൽക്കാരവും ദുബൈ ക്യു നഹ്ദി മന്തി റെസ്റ്റോറന്റിൽ വച്ച് നടന്നു.

പ്രസ്തുത സംഗമം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ അരിപ്പാമ്പ്ര ഉത്ഘാടനം ചെയ്തു. ഷുക്കൂർക്കാന്റെ വികാര നിർഭരമായ സംസാരത്തിന് സാക്ഷ്യം വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി നാസിഫ് പരിയാരം സ്വാഗതവും പ്രസിഡന്റ് ഹബീബ് അരിപ്പാമ്പ്ര അധ്യക്ഷതയും വഹിച്ചു. ദുബൈ കെ എം സി സി തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ഷാജഹാൻ മയ്യിൽ ,ഷാനവാസ്, അബൂട്ടിമന്ന,നൗഷാദ് വട്ടക്കൂൽ എന്നിവർ ആശംസകൾ നേർന്നു. പരുപാടിയിൽ ജംഷീർ മുക്കുന്ന്, ഷുഹൈബ് ചുടല , ഷുഹൈബ് ഇരിങ്ങൽ ,ലബീബ് തിരുവട്ടൂർ ,അബ്ഷർ മുക്കുന്ന്, മുസമ്മിൽ ഇരിങ്ങൽ, റഫീഖ് അരിപ്പാമ്പ്ര, തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ ഇർഷാദ് ചെറിയൂർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252419/dubai-kmcc-pariyaram-panchayat-committee)