പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി
Nov 28, 2024 09:25 AM | By Sufaija PP

പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയേപ്പോലും പഠന യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്ക് ഉള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്കൂൾ പഠനയാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്.ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠന യാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷം നടക്കുന്നുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു.സമ്മാനങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയുമുണ്ട്. ആയതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷം ഒഴിവാക്കാൻ സ്കൂൾ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

education minister

Next TV

Related Stories
ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

Nov 28, 2024 09:23 AM

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’;...

Read More >>
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍

Nov 28, 2024 09:22 AM

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന...

Read More >>
മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

Nov 28, 2024 09:20 AM

മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക്...

Read More >>
എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി

Nov 28, 2024 09:13 AM

എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി

എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന...

Read More >>
ദേശീയ സെമിനാർ സംഘടിപ്പിച്ചു

Nov 27, 2024 09:30 PM

ദേശീയ സെമിനാർ സംഘടിപ്പിച്ചു

ദേശീയ സെമിനാർ...

Read More >>
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തെരുവുനായ ആക്രമണം: യാത്രക്കാർക്ക് പരുക്കേറ്റു

Nov 27, 2024 09:06 PM

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തെരുവുനായ ആക്രമണം: യാത്രക്കാർക്ക് പരുക്കേറ്റു

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പേപ്പട്ടി ആക്രമണം: 13 യാത്രക്കാർക്ക്...

Read More >>
Top Stories

News Roundup