സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍
Nov 28, 2024 09:22 AM | By Sufaija PP

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. 60 വയസാക്കണമെന്ന ശിപാർശ മന്ത്രിസഭായോഗം തള്ളി. ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറി തല ശിപാർശയായിരുന്നു 60 വയസാക്കണമെന്നത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ശിപാർശ തള്ളിയത്. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ശിപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായി രുന്നു. സമിതിയുടെ മറ്റ് ശിപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു.

സർക്കാർ ജീവനക്കാർക്കായി കേരള സിവിൽ സർവ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സ്ഥലം മാറ്റ തർക്കങ്ങൾ പരിഹരിക്കാൻ സർവ്വീസ് സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും. സബോഡിനേറ്റ് സർവ്വീസിലും സ്റ്റേറ്റ് സർവ്വീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കാനും തീരുമാനാമായി.

നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ല. തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെൻറ് നിയമനം പാടില്ല. എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരൻറെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

pension age of government employees

Next TV

Related Stories
പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

Nov 28, 2024 09:25 AM

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത് -വിദ്യാഭ്യാസ...

Read More >>
ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

Nov 28, 2024 09:23 AM

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’;...

Read More >>
മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

Nov 28, 2024 09:20 AM

മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

മദ്യലഹരിയിൽ കെ എസ് ഇ ബി എഞ്ചിനീയർ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്ക്...

Read More >>
എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി

Nov 28, 2024 09:13 AM

എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന തുടങ്ങി

എരമം, കുറ്റൂർ, കാങ്കോൽ, ആലപടമ്പ എന്നീ പഞ്ചായത്തുകളിലെ പുലി സാന്നിധ്യം: വനംവകുപ്പ് അധികൃതർ പരിശോധന...

Read More >>
ദേശീയ സെമിനാർ സംഘടിപ്പിച്ചു

Nov 27, 2024 09:30 PM

ദേശീയ സെമിനാർ സംഘടിപ്പിച്ചു

ദേശീയ സെമിനാർ...

Read More >>
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തെരുവുനായ ആക്രമണം: യാത്രക്കാർക്ക് പരുക്കേറ്റു

Nov 27, 2024 09:06 PM

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തെരുവുനായ ആക്രമണം: യാത്രക്കാർക്ക് പരുക്കേറ്റു

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പേപ്പട്ടി ആക്രമണം: 13 യാത്രക്കാർക്ക്...

Read More >>
Top Stories

News Roundup