---
title: "കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു"
english_title: "Collectorate march was organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252442/collectorate-march-was-organized"
published_at: "2024-11-28T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748570a8f51e_news-card.jpg"
keywords: []
---

# കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിച്ച സർവീസ്പെൻഷൻകാരുടെ അവകാശങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ്ജില്ലജനറൽസെക്രട്ടറികെ.ടി.സഹദുള്ള ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കുക,മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കുറ്റമറ്റതാക്കുക,ക്ഷാമാശ്വാസ കുടിശിക മുൻകാലപ്രാബല്യത്തോടെവിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ്(കെ.എസ്.പി.എൽ) കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടത്തിയ കലക്ടറേറ് മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിച്ച സർവീസ്പെൻഷൻകാരുടെ അവകാശങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ്ജില്ലജനറൽസെക്രട്ടറികെ.ടി.സഹദുള്ള ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കുക,മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കുറ്റമറ്റതാക്കുക,ക്ഷാമാശ്വാസ കുടിശിക മുൻകാലപ്രാബല്യത്തോടെവിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ്(കെ.എസ്.പി.എൽ) കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനടത്തിയ കലക്ടറേറ് മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് പി എൽ ജില്ലാ പ്രസിഡണ്ട് കൊട്ടില മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു.സംസ്ഥാനവൈസ്പ്രസിഡണ്ട് എൻ എ ഇസ്മായിൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി പി മുസ്തഫ, സി.സമീർ,പിസിഅമീനുള്ള, കെഎം സാബിറ ടീച്ചർ ഒ.പി.മുസ്തഫപ്രസംഗിച്ചു.ടി കെ നിസാർ, പി പി മുഹമ്മദലി,പി.വി .അബ്ദുള്ള മാസ്റ്റർ, ഇ എ നാസർ, കെ.മുഹമ്മദ്,ടി.പി .അബ്ദുള്ള മാസ്റ്റർ, അഷ്റഫ് മാസ്റ്റർ,കെ.പി .അസൈനാർ, ഇ കെ ജമാൽ, മുഹമ്മദലി മഞ്ചേരി, പി റഷീദ, അജിത നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252442/collectorate-march-was-organized)