സര്‍ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ ടെക്നോളജി വിഭാഗത്തിൻ്റെ ഇരുപതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ജൈവശാസ്ത്രത്തിലെ സമീപകാല മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ റാബ് 2024 എന്ന പേരിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ പ്രമുഖ ശാസ്ത്രജ്ഞ ഡോ. നിഷ എം ഉദ്ഘാടനം ചെയ്തു.
കാർഷിക രംഗത്ത് ബയോ ടെക്നോളജിക്ക് വലിയ സാധ്യതയുണ്ടെന്നും ഗവേഷകരും വിദ്യാർത്ഥികളും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. നിഷ സൂചിപ്പിച്ചു.കമ്പ്യൂട്ടേഷണൽ ഡിസൈൻ വഴിയുള്ള മരുന്ന് വികസനം എന്ന വിഷയത്തെ ആസ്പദമാക്കി തൃശ്ശൂർ ജൂബിലി മെഡിക്കൽ റിസർച്ച് സെൻററിലെ ശാസ്ത്രജ്ഞൻഡോ. ദിലീപ് വിജയൻ മുഖ്യ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു.
നിപ്പാ വൈറസ് ലോകാരോഗ്യരംഗത്ത് വളരുന്ന ആശങ്ക എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗം ശാസ്ത്രജ്ഞ ഡോ. ഡാലിയ പുരുഷോത്തമൻ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. സെമിനാറിൽ നിരവധി ഗവേഷകർ പുതിയ ഗവേഷണ ഫലങ്ങൾ പോസ്റ്റർ രൂപത്തിൽ അവതരിപ്പിച്ചു. സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ഡോ.ഖലീൽ ചൊവ്വ അധ്യക്ഷതവഹിച്ചു. സിഡിഎംഇഎ പ്രസിഡണ്ട് അഡ്വ. പി.മഹമൂദ് മുഖ്യ പ്രഭാഷണം നടത്തി. ബയോ ടെക്‌നോളജി വിഭാഗം മേധാവി ഡോ. സിറാജ് എം വി പി, പിടിഎ വൈസ് പ്രസിഡണ്ട് ഷാജി വി കെ, മുസ്തഫ കെ എം, മുഹമ്മദ് റാഫി പി വി, തസ്നീം അബ്ദുല്ല, മുഹമ്മദ് ഷാനിഫ് എന്നിവർ സംസാരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റമ്പതോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
Seminar