കണ്ണൂർ: മുസ്ലീംലീഗ് കലക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം. എഡിഎം നവീൻ ബാബുവിന്റെമരണവുമായി ബന്ധപ്പെട്ട്പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാകലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കലക്ടറെ തൽസ്ഥാനത്തു നിന്ന്മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ അധ്യക്ഷ പ്രസംഗത്തിനിടെ പ്രവർത്തകൻ പോലീസിനെ വെട്ടിച്ച് കലക്ടറേറ്റിലേക്ക് കയറിയതോടെ പ്രവർത്തകരും പോലീസുമായി തർക്കത്തിലാവുകയായിരുന്നു.
മുതിർന്ന നേതാക്കളിടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. തുടർന്ന് മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിംലീമുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽകരീം ചേലേരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെടി സഹദുള്ള സ്വാഗതംപറഞ്ഞു. ജില്ലാഭാരവാഹികളായ ,അഡ്വ.കെഎ ലത്തീഫ്,കെ പി താഹിർ ,ഇബ്രാഹിംമുണ്ടേരി സി കെ മുഹമ്മദ് , ഇബ്രാഹിംകുട്ടി തിരുവട്ടൂർ,ടി.എ.തങ്ങൾ ,അൻസാരി തില്ലങ്കേരി, അഡ്വ. എംപി മുഹമ്മദലി, യു പി അബ്ദുറഹ്മാൻ,മഹമൂദ് അള്ളാംകുളം, ബി കെ അഹമ്മദ്, നസീർ നെല്ലൂർ, പി സി നസീർ , നസീർ പുറത്തിൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. മാർച്ച് പിരിച്ചുവിട്ടതിന് ശേഷം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി.
Conflict in the march organized by Muslim League