ഇരിക്കൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യം മുക്കം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത പാഠശാല സംഘടിപ്പിച്ചു. ഇരിക്കൂർ കമാലിയ എയുപി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലിസി ഓസ് ഉദ്ഘാടനം ചെയ്തു.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇളം തലമുറയെ ബോധവൽക്കരിക്കുക എന്നതാണ് ഹരിത പാഠശാലയുടെ ഉദ്ദേശം. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ സോമശേഖരൻ സാർപദ്ധതി വിശദീകരിച്ചു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ സുനിൽ സാർ കുട്ടികളുമായി സംവദിച്ചു. ഹരിത കേരളമിഷൻ ബ്ലോക്ക് കോഡിനേറ്റർ പി പി സുകുമാരൻ
ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസർ സൽമ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കമാലുദ്ദീൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഫീദ മുഹമ്മദ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കവിത, അഷറഫ് , നലീഫ ടീച്ചർ മിഥുൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഹരിത കർമ്മ സേനക്ക് ഗ്ലോബൽ ഫാർമസിയൂട്ടിക്കൽ സ്പോൺസർ ചെയ്ത യൂണിഫോം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ഓ സ് ഹരിത കർമ്മ സേനക്ക് കൈമാറി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ സുലൈഖ ടീച്ചർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്റ്റേഴ്സ് ഹസീന ടീച്ചർ നന്ദി പറഞ്ഞു.
Irikkur