പരിയാരം : കെ എസ് എസ് പി എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പി സുഖദേവൻ മാസ്റ്റർക്ക് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഡിസിസി ജനറൽ സെക്രട്ടറി എ ഡി സാബുസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. കർഷകർ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ , ഇ വിജയൻ മാസ്റ്റർ, കെ. എം രവീന്ദ്രൻ ,സൗമിനി നാരായണൻ,വിവിസി ബാലൻ, വി.വി. രാജൻ,കെ വി സുരാജ് ,പ്രജിത്ത് റോഷൻ, പയ്യരട്ട നാരായണൻ,പി രാമറുട്ടി,പി വി ഗോപാലൻ എന്നിവ പ്രസംഗിച്ചു.
P. Sukhadevan