തളിപ്പറമ്പ് : വിദ്യാർത്ഥികളുടെ ജീവകാരുണ്യ സംഘടനയായ ജൂനിയർ റെഡ്ക്രോസ് നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണ്. നിങ്ങൾ ഓരോ കുട്ടിയും തിളങ്ങുന്ന താരങ്ങളാകണം തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ആർ. ഡി.ഒ രഞ്ജിത്ത് ടി.വി പറഞ്ഞു.
പ്രിൻസിപ്പാൾ ഡോ. എ. ദേവിക അധ്യക്ഷത വഹിച്ചു. മാനേജർ അഡ്വക്കറ്റ് എം. വിനോദ് രാഘവൻ, പ്രധാനാധ്യാപിക വി.രസിത, പി.ടി.എ. പ്രസിഡൻ്റ് ടി.വി. വിനോദ്, മദർ പി.ടി.എ പ്രസിഡൻ്റ് എ. നിഷ , പി. ശ്രീജ, പി.കെ. രത്നാകരൻ.എ.വി സത്യഭാമ , ജെ . ആർ .സി.ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, ഷീബ. കെ, രജനി സി. പ്രസംഗിച്ചു. ജെ.എച്ച്.ഐ മാരായ സജീവൻ.പി, ആർ. എസ് ആരൃശ്രീ ,പത്മരാജൻ ടി.എൻ (തളിപ്പറമ്പ് എ.എം വി.ഐ) എന്നിവർ ക്ലാസ് നയിച്ചു.
Junior Red Cross Study Camp