നാം ആഗ്രഹിക്കുന്ന എല്ലാ നന്മകളോടെയും കേരളത്തിൽ മാത്രമല്ല അഖിലേന്ത്യാ തലത്തിലും നിറഞ്ഞുനിന്ന രാഷ്ട്രീയനേതാവായിരുന്നു ഇ അഹമദ് സാഹിബ് എന്ന് സക്കറിയ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 8,9 തിയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന ‘ഇ. അഹമദ്: കാലം, ചിന്ത’ ഇന്റർനാഷണൽ കോൺഫ്രൻസ് പ്രചാരണത്തിന്റെ പോസ്റ്റർ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലൊരു വായനക്കാരൻകൂടിയായിരുന്ന അഹമദ് സാഹിബിന്റെ സംസ്കാരസമ്പന്നമായ പെരുമാറ്റം ഏറെ ആകർഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓർമ്മയിൽ നടക്കുന്ന കോൺഫറൻസിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ജവഹർ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, ജനറൽ കൺവീനർ അഡ്വ. അബ്ദുൽ കരിം ചേലേരി, കൺവീനർ കെ.ടി. സഹദുല്ല, മേയർ മുസ്ലിഹ് മഠത്തിൽ, മുൻ മേയർ ടി.ഒ. മോഹനൻ, അഡ്വ. കെ.എ. ലത്തീഫ്, കെ.പി.താഹിർ,ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എം.പി. മുഹമ്മദലി, ഡോ. അബ്ദുസ്സലാം, ഷക്കീർ മൗവഞ്ചേരി, യു.പി. അബ് ദു റഹിമാൻ, സി.കെ. പി. റയീസ് സന്നിഹിതരായിരുന്നു.
poster release