ധർമ്മശാല: ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം ധർമ്മശാല കൽക്കോ ഹാളിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.
വൈസ് ചെയർപേർസൺ വി. സതീദേവി അധ്യക്ഷം വഹിച്ച ഉൽഘാടന ചടങ്ങിന് സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതവും സുപ്രണ്ട് മധു. ടി. നന്ദിയും പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തെ പ്രധാന വികസന നേട്ടങ്ങൾ വൈസ് ചെയർ പേഴ്സൺ വി. സതീദേവി,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ അവതരിപ്പിച്ചു.
വിവിധ വിഷയങ്ങളിൽ ഡോ. റിനിഷ,ഡോ. സക്കീർ ഹുസൈൻ, ടി.ഗംഗാധരൻ മാസ്റ്റർ, ശ്രീമതി ശോഭ എന്നിവർ ക്ലാസെടുത്തു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഒ.സി. പ്രദീപൻ, ടി. നാരായണൻ, ആദം കുട്ടി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
നഗരസഭ കൗൺസിലർമാർ, നിർവ്വഹണോദ്യോഗസ്ഥർ,ഹരിത കർമ്മ സേന പ്രതിനിധികൾ,അംഗൺവാടി അധ്യാപികമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Anniversary celebration