---
title: "മഞ്ഞപ്പിത്തവ്യാപനം: തളിപ്പറമ്പിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫർ എന്നയാളിൽ നിന്നും കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളിൽ മലത്തിന്റെ സാന്നിധ്യം"
english_title: "Jaundice "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/257770/jaundice"
published_at: "2024-12-20T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മഞ്ഞപ്പിത്തവ്യാപനം: തളിപ്പറമ്പിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫർ എന്നയാളിൽ നിന്നും കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളിൽ മലത്തിന്റെ സാന്നിധ്യം

> **Lead Summary:** തളിപ്പറമ്പ: തളിപ്പറമ്പ് പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും തളിപ്പറമ്പ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കുടിവെള്ളത്തിന്റെ പരിശോധന യിൽ കണ്ടെത്തിയത് മലത്തിന്റെ സാന്നിധ്യം.

## Article Content

തളിപ്പറമ്പ: തളിപ്പറമ്പ് പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും തളിപ്പറമ്പ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കുടിവെള്ളത്തിന്റെ പരിശോധന യിൽ കണ്ടെത്തിയത് മലത്തിന്റെ സാന്നിധ്യം.

തളിപ്പറമ്പ് മുനിസിപ്പാലിറ്റി യിൽ കുടിവെള്ളം വിതരണം ചെയ്യുമ്പോൾ പിടിച്ചെടുത്ത ജാഫർ എന്ന പേരിൽ ഉള്ള കുടിവെള്ളം സപ്ലൈയുടെ ജലം കേരള വാട്ടർ അതോറിറ്റിയുടെ ലാബിൽ ടെസ്റ്റ്‌ ചെയ്തതിലാണ് ഇ കോളി ബാക്റ്റീരിയ യുടെ സാന്നിധ്യം കണ്ടെത്തിയത്.

മനുഷ്യ മലത്തിൽ ആണ് ഈ ബാക്റ്റീരിയ ഉണ്ടാകുന്നത്.കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളത്തിൽ യാതൊരു കാരണവശാലും ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവാൻ പാടില്ലാത്തതാണ്. 

ഈ കുടിവെള്ളം വിതരണം ചെയ്ത ജാഫർ എന്ന കുടിവെള്ള വിതരണ സപ്ലൈ യുടെ കുടിവെള്ള ടാങ്കറും ഗുഡ്‌സ് ഓട്ടോയും ഇന്നലെ തന്നെ തളിപ്പറമ്പ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പിടിച്ചെടുത്തിരുന്നു. 

നിലവിൽ കുറുമാത്തൂർ പഞ്ചായത്തിലെ പതിനാലാo വാർഡിലെ ചവനപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു കിണറിൽ നിന്നാണ് ഇവർ കുടിവെള്ളത്തിനായി വെള്ളം എടുക്കുന്നതായി പറയപ്പെടുന്നത്.

ഈ കിണർ ആരോഗ്യവകുപ്പ് വിഭാഗം അധികൃതർ സന്ദർശിക്കുകയും കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുവാനും, തുടർച്ചയായി ക്ലോറിനേഷൻ നടത്തുവാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. 

'ഈ കിണർ വെള്ളത്തിന്റെ വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് കുടിവെള്ള വിതരണക്കാർ ഹാജരാക്കിയത് പ്രകാരം ഇത് ശുദ്ധതയുള്ളതാണ്.

അതേസമയം ഈ കുടിവെള്ള സപ്ലൈ തളിപ്പറമ്പ് നഗരത്തിൽ വിതരണം ചെയ്യുമ്പോൾ പിടിച്ചെടുത്ത കുടിവെള്ളത്തിൽ നിന്നും മനുഷ്യ മലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടുകൂടി താഴെ പറയുന്ന കാര്യങ്ങൾ ആണ് വ്യക്തമാകുന്നത്. 

ജാഫർ എന്ന കുടിവെള്ള സപ്ലൈ ആരോഗ്യ വകുപ്പ് വിഭാഗം നിർദ്ദേശിച്ച പ്രകാരമുള്ള കൃത്യമായ ക്ലോറിനേഷൻ നടപടികളോ ശുദ്ധീകരണ പ്രവർത്തികളോ ചെയ്യുന്നില്ല.

കുറുമാത്തൂരിലെ കിണർ വെള്ളത്തിന്റെ വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട്  ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയതതായിരിക്കാം .

ഒന്നുകിൽ മറ്റേതെങ്കിലും വെള്ളമോ അല്ലെങ്കിൽ വളരെ ഉയർന്ന തോതിൽ ക്ലോറിനേഷൻ നടത്തിയത് ശേഷം ശേഖരിച്ച വെള്ളമോ ആയിരിക്കാം ടെസ്റ്റ് ചെയ്തിട്ടുണ്ടാവുക.കിണർ വെള്ളം ശുദ്ധീകരിക്കുന്നുണ്ടെങ്കിൽ തന്നെയും തളിപ്പറമ്പ് നഗരത്തിൽ വിതരണം ചെയ്യാനായിട്ട് ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമല്ല മറ്റേതെങ്കിലും മലം കലർന്ന വെള്ളമാണ്.

തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടു കടകളിലും നിലവിൽ കുടിവെള്ളം എത്തിക്കുന്നത് ജാഫർ എന്ന പേരിൽ ഉള്ള കുടിവെള്ള സപ്ലൈ ആണ്.

എന്നാൽ അതേ സമയം തന്നെ ഈ പറഞ്ഞ സ്ഥാപനങ്ങക്കെല്ലാം കുടിവെള്ള വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ഉണ്ട്.എന്നാൽ അവരുടെ വാട്ടർ അതോറിറ്റി യുടെ രേഖകൾ പ്രകാരം ഇവരുടെ പ്രതിമാസ ബില്ല് 500 രൂപയിൽ താഴെ മാത്രമേ ആകുന്നുള്ളൂ.

എല്ലാ ദിവസവും വാട്ടർ അതോറിറ്റി യുടെ കുടിവെള്ളം ആണു ഉപയോഗിക്കുന്നത് എങ്കിൽ ബിൽ ഇത്രയും ആയാൽ മതിയാവില്ല.ആയതിനാൽ അവർ അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഈ കുടിവെള്ളം ഉപയോഗിക്കുന്നില്ല . പകരം മുനിസിപ്പാലിറ്റി യിൽ നിന്നും ലൈസൻസ് കരസ്ഥമാക്കുന്നതിന് വേണ്ടി മാത്രമാണ് ഈ കണക്ഷൻ എടുത്തിട്ടുള്ളത് എന്നും മനസ്സിലാക്കുന്നു.

ജാഫർ കുടിവെള്ളം പോലെയുള്ള സ്വകാര്യ കുടിവെള്ള ഏജൻസി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഈ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് അസുഖം പിടിക്കുകയും അതുപോലെതന്നെ കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് അസുഖം പിടിപെടാതിരിക്കുകയും ചെയ്യുന്നു. 

ഒരു ഹോട്ടലിൽ പോയി പല ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് എന്തുകൊണ്ട് അസുഖം പിടിപെടുന്നില്ല എന്നുള്ള കാര്യത്തിന് ഇതോടു കൂടി ഉത്തരമായി .ഏഴാംമൈൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ കിണർ വെള്ളം ലഭ്യമല്ലാത്ത വേളയിൽ ഈ ജാഫർ കുടിവെള്ള സപ്ലൈ എന്ന പേരിൽ ഉള്ള കുടിവെള്ളം കുറച്ചു നാൾ വിതരണം ചെയ്യുകയും അതിനുശേഷം കൃത്യം ഒരു മാസത്തിനുശേഷം സ്കൂളിലെ എല്ലാവർക്കും മഞ്ഞപിത്തം പിടിപെടുകയും ചെയ്തിട്ടുണ്ടായിരുന്നു. 

ഇതിന് കാരണം ഇവിടെയും മലം കലർന്ന വെള്ളമാണ് ജാഫർ എന്ന പേരിൽ കുടിവെള്ള സപ്ലൈ വിതരണം ചെയ്തത് എന്നുള്ളതും വ്യക്തമാകുന്നു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പീയുഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കെ സി സച്ചിൻ , ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: അഷ്‌റഫ്‌, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ പി വി പവിത്രൻ , ബിജു, സജീവൻ, ആര്യ എന്നിവരും മുനിസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ആരോഗ്യ വിഭാഗം അധികൃതരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/257770/jaundice)