---
title: "പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/257835/accident"
published_at: "2024-12-21T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676642924bcc3_IMG-20241221-WA0062.jpg"
keywords: []
---

# പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** പിലാത്തറ : ലോറിയും ബുള്ളറ്റ് മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുളപ്പുറം ഒറന്നിടത്ത് ചാലിലെ ആദിത്യൻ കെ കെ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.50 നായിരുന്നു അപകടം.

## Article Content

പിലാത്തറ : ലോറിയും ബുള്ളറ്റ് മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുളപ്പുറം ഒറന്നിടത്ത് ചാലിലെ ആദിത്യൻ കെ കെ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.50 നായിരുന്നു അപകടം.

തൃക്കരിപ്പൂർ കോയങ്കരയിലെ ജനാർദ്ദനന്റെ യും പരേതയായ ജിജിയുടെ മകനാണ്. സഹോദരി നക്ഷത്ര.

പിലാത്തറ സെൻ ജോസഫ് കോളേജ് വിദ്യാർത്ഥിയാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് പോസ്റ്റ്മോർട്ടത്തിനുശേഷം 11 മണിയോടെ സെന്റ് ജോസഫ് കോളേജിൽ കൊണ്ടുവരും 11:30ന് കോയങ്കരയിലും 12 മണിയോടെ ഒറന്നിടത്ത് ചാൽ വീട്ടിലുംപൊതുദർശനത്തിന് വെക്കും.

**
**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/257835/accident)