തളിപ്പറമ്പ: ജനങ്ങൾക്ക് ലഭിക്കേണ്ട വികസനം അന്ധമായ രാഷ്ട്രീയ വിരോധം കാരണം അള്ള് വെക്കുന്നവരെ ജനം തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി പറഞ്ഞു.പരിയാരം ഗ്രാമ പഞ്ചായത്ത് ഇടതു ദുർഭരണത്തിനും ഹൈ മാസ്റ്റ് ലൈറ്റ് അടക്കമുള്ള കണ്ണൂർ എം പിയുടെ വികസന പ്രവർത്തനങ്ങൾ കളവ് പ്രചരിപ്പിച്ച് അട്ടിമറിക്കുന്ന ഭരണ സമിതിയുടെ ദാർഷ്ട്യത്തിനും പഞ്ചായത്ത് പ്രാദേശിക റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സി പൊയിലിൽ നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഷറഫ് പുളുക്കൂൽ അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അലി മംഗര മുഖ്യപ്രഭാഷണം നടത്തി.ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂർ,അബൂബക്കർ വായാട്,പി വി അബ്ദുൽ ഷുക്കൂർ,എം എ ഇബ്രാഹീം,കെ എം ഫാറൂഖ്,പി സി എം അഷ്‌റഫ്,സലാം മാസ്റ്റർ, ഉമ്മർ ചുടല ,കരീം തിരുവട്ടൂർ,പി സാജിദ ടീച്ചർ,കെ പി സൽമത്ത് ആശംസ നേർന്നു.
പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി അഷ്‌റഫ് ഇരിങ്ങൽ സ്വാഗതവും ട്രഷറർ കെ വി ഷഫീഖ് നന്ദിയും പറഞ്ഞു.യൂത്ത് ലീഗ് ഭാരവാഹികളായ അബ്ദുള്ള എം പി,മുർഷിദ് വായാട്,ഷാനിബ് നെല്ലിപ്പറമ്പ,പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സി ശിഹാബ് നേതൃത്വം നൽകി.
ansari thillankeri