ചപ്പാരപ്പടവ് : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് NSS യൂണിറ്റ് 59 ൻ്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.ഏഴു ദിവസങ്ങളിലായി വിവിധ സെഷനുകളോട് കൂടിയുള്ള സഹവാസ ക്യാമ്പാണ് നടക്കുന്നത് .
ചപ്പാരപ്പടവ് ടൗണിൽ നിന്ന് ഘോഷയാത്രയായി സ്കൂളിൽ എത്തുകയും പ്രിൻസിപ്പാൾ ഡോ സിറാജ് എം വി പി NSS പതാക ഉയർത്തുകയും പ്രിൻസിപ്പാളിന്റെ അധ്യക്ഷതയിൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവട്ടി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ പെരുവണ, വാർഡ് മെമ്പർ നസീറ പി , ചപ്പാരപ്പടവ് എച്ച്എസ്എസ് പ്രിൻസിപ്പാൾ അഹ്മദ് എം.പി , പിടിഎ പ്രസിഡണ്ട് ചപ്പാരപ്പടവ് സ്കൂളും സെബാസ്റ്റ്യൻ എലകുന്നേൽ , യൂണിയൻ ചെയർമാൻ ഷാനിഫ് കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . പ്രോഗ്രാം ഓഫീസർ സാബിത്ത് വിഎം സ്വാഗതവും വളണ്ടിയർ സെക്രട്ടറി റാസി നന്ദിയും പറഞ്ഞു. വളണ്ടിയർ സെക്രട്ടറി ലെന,എക്സ് ക്യാമ്പർ അസ്ലം.
nss camp