---
title: "പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ"
english_title: "Palatungara Muriyat Jamaat Qatar Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240926/palatungara-muriyat-jamaat-qatar-association"
published_at: "2024-10-07T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703f7cda3b5f_news-card.jpg"
keywords: []
---

# പി.ടി.എച്ച് വളണ്ടിയേഴ്സിന് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ

> **Lead Summary:** **കൊളച്ചേരി :** മികവാർന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ കാഴ്ച്ച വെച്ച് മൂന്നാം വർഷത്തേക്ക് പ്രവേശിക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ വളണ്ടിയർമാർക്ക് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ . കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ കൂട്ടായ്മ ഭാരവാഹികളായ കെ. അബ്ദുള്ള പള്ളിപ്പറമ്പ് , ടി.വി അബ്ദുൽ ഗഫൂർ കോടിപ്പോയിൽ എന്നിവരിൽ നിന്നും പി ടി എച്ചിന് വേണ്ടി ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി ഏറ്റുവാങ്ങി .

## Article Content

**കൊളച്ചേരി :** മികവാർന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ കാഴ്ച്ച വെച്ച് മൂന്നാം വർഷത്തേക്ക് പ്രവേശിക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ വളണ്ടിയർമാർക്ക് യൂണിഫോം സമ്മാനിച്ച് പാലത്തുങ്കര മൂര്യത്ത് ജമാഅത്ത് ഖത്തർ കൂട്ടായ്മ . കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ കൂട്ടായ്മ ഭാരവാഹികളായ കെ. അബ്ദുള്ള പള്ളിപ്പറമ്പ് , ടി.വി അബ്ദുൽ ഗഫൂർ കോടിപ്പോയിൽ എന്നിവരിൽ നിന്നും പി ടി എച്ചിന് വേണ്ടി ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഹാജി ഏറ്റുവാങ്ങി .

പി ടി എച്ച് വൈസ് പ്രസിഡണ്ട് മുനീർ ഹാജി മേനോത്ത് അധ്യക്ഷനായിരുന്നു . ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ , പി ടി എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ , മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് , പി.ടി.എച്ച് സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി , മൻസൂർ പാമ്പുരുത്തി, കൊളച്ചേരി മേഖല പി ടി എച്ച് ഖത്തർ ചാപ്റ്റർ ട്രഷറർ കെ വി മുഹ്സിൻ , പി.ടി.എച്ച് സ്റ്റാഫ് നഴ്സുമാരായ ജാസ്മിൻ കെ. പി , നീതു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240926/palatungara-muriyat-jamaat-qatar-association)