പഴയങ്ങാടി: അനധികൃത മണൽ കടത്തിനിടെ പോലീസ് ടിപ്പർ ലോറി പിടികൂടി. പോലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മുട്ടം പാലത്തിന് സമീപം പാലക്കോട് ഭാഗത്തേക്ക് അനധികൃതമായി മണൽ കടത്തുകയായിരുന്ന കെ. എൽ .41.2879 നമ്പർ ടിപ്പർ ലോറിയാണ് എസ്.ഐ.പി.യദു കൃഷ്ണൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്, ജോഷി ജസ്റ്റസ്, ചന്ദ്രകുമാർ എന്നിവരടങ്ങിയസംഘം പിടികൂടിയത്.മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
Police seize tipper lorry during illegal sand trade