മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടിപി സുമേഷ് ഉദ്ഘാടനം ചെയ്തു, ഭാവനയുടെ പ്രസിഡൻറ് ശ്രീ രാഘവൻ മുയ്യ അധ്യക്ഷനായി, സെക്രട്ടറി എം ശശീന്ദ്രൻസ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ ശ്രീമതി ടിപി പ്രസന്ന ടീച്ചർ ,ഇ ടി ബാലകൃഷ്ണൻ നമ്പ്യാർ പിവി കാർത്യായനി ടീച്ചർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു, ഡോക്ടർ പ്രവീൺ പ്രസന്നൻ ,ഡോക്ടർ സംഗീത എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ശ്രവണ കേൾവി സഹായകേന്ദ്രം, മെഡികെയർ ലാബ് എന്നിവരുടെ സൗജന്യ സേവനം
ക്യാമ്പിൽ ഉണ്ടായി. പി വി ഗിരീഷ് പി പി ശ്രീനിവാസൻ പി വി സജിത്ത്, കെ ആർ രമേശൻ,എംഎം പവിത്രൻ പിടി സുജാത എന്നിവർ നേതൃത്വം നൽകി. (ടഷർ പി കെ ചന്ദ്രൻ നന്ദി പറഞ്ഞു
Free medical camp